ന്യൂഡല്‍ഹി: യുകെയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ജനിതകമാറ്റം സംഭവിച്ച ‘കൊറോണ വൈറസ്’ രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്നും അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ലെന്നും ആരോഗ്യ വിദഗ്ധരുടെ സംഘം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിലാണ് ദില്ലി എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ വിഷയത്തെ അധികരിച്ച് സംസാരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ 25 പേരിലാണ് യുകെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ മാനദണ്ഡങ്ങളനുസരിച്ച് ഐസൊലേഷനിലാണുള്ളത്.തീര്‍ച്ചയായും ഈ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്, അതേസമയം വലിയ തോതിലുള്ള ആശങ്ക ഇതെച്ചൊല്ലി ആവശ്യമില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം ചൂണ്ടിക്കാട്ടി.
ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ വാക്സിന് ഫലപ്രദമായിരിക്കില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുത്. അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ലെന്നും വിദഗ്ധ സംഘം നിരീക്ഷിച്ചു. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ഇനിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഗുണകരമല്ലെന്നും സംഘം പറഞ്ഞു.
Content Highlight: Genetically modified corona virus: Experts say it is not a pathogen capable of exacerbating the disease