രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ്

centre will spend cost of first phase covid vaccine

രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന മുപ്പത് കോടി ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി. ആദ്യ ഘട്ട വാക്സിനേഷൻ പൂർത്തിയാക്കുന്നതിനായി ആറ് മുതൽ എട്ട് മാസം വരെ സമയം എടുക്കും. ദേശ വ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപെട്ട് ഡ്രൈ റൺ നടക്കുകയാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭറണ പ്രദേശങ്ങളിലും നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

വാക്സിൻ കുത്തിവെയ്പ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കുന്നുണ്ട്. ഓറോ കുത്തിവെയ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. കേന്ദ്ര ആരേഗ്യ മന്ത്രി ഹർഷവർധൻ ദില്ലി ജിറ്റിബി ആശുപത്രിയിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തി. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടൻ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിനു വേണ്ടി കേന്ദ്ര സർക്കാർ ബന്ധപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഷീൽഡ് വാക്സിനും അനുമതി നൽകിയിട്ടുണ്ട്.

Content Highlights; center will spend the cost of the first phase covid vaccine