കൊവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകാനൊരുങ്ങി ഡിജിസിഐ. വിദഗ്ദ സമതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. കൊവിഷീൽഡ് ഡോസിന് 250 രൂപയാണ് കമ്പനി നിർദേശിച്ചിരിക്കുന്നത്. കൊവാക്സിന് 350 രൂപയും ഭാരത് ബയോടെക് നിർദേശിച്ചു. നിവിൽ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ദ സമിതി ഡിജിസിഐക്ക് ശുപാർശ നൽകിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെകിന്റെ കൊവാക്സിനുമാണ് അനുമതി ലഭിച്ചാൽ ഉപയോഗിക്കാനാകുക. ബുധനാഴ്ചയോടെ ആദ്യഘട്ട വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് സൂചന.
ഭാരത് ബയോടെകിന്റെ കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ നവംബർ പകുതിയോടെയാണ് ആരംഭിച്ചത്. രണ്ട് ഡോസ് വീതം നൽകേണ്ട കൊവാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള രണ്ട് ദിവസമാണ്. ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിൽ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവാക്സിനുമാണ് നിലവിൽ നിയന്ത്രിത ഘട്ടങ്ങളിൽ അനുമതി നൽകിയിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ള കൊവാക്സിന് കൂടി അനുമതി നൽകുന്നത് യുകെയിൽ നിന്നുള്ള കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ്. അടിയന്തരഘട്ടങ്ങളിൽ പൂർണ പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിലും ചില വാക്സിനുകൾക്ക് അടിയന്തര അനുമതി ഉപയോഗ അനുമതി നൽകാൻ കഴിയുന്ന പുതിയ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് നിയമം ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകൾക്കും നിലവിൽ അടിയന്തര ഉപയോഗ അനുമതി നൽകിയിരിക്കുന്നത്.
അനുമതി ലഭിച്ച് കഴിഞ്ഞാൽ വൻ തോതിലുള്ള വിതരണ യജ്ഞത്തിനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കേണ്ടത്. അതിന്റെ ഭാഗമായാണ് ശനിയാഴ്ച ഡ്ര റൺ നടത്തിയത്. വാക്സിൻ വിതരണത്തിനുള്ള എല്ലാ ഘട്ടങ്ങളും അതേപടി പാലിച്ചു കൊണ്ടുള്ള പരീശീലന പരിപാടിയാണ് ഡ്രൈ റൺ. ആദ്യ ഘട്ടത്തിൽ 30 കോടി ഇന്ത്യക്കാരെയാണ് വാക്സിനേറഅറ് ചെയ്യേണ്ടത്. ഇതിൽ ഒരു കോടി ആരോഗ്യ പ്രവർത്തകരും, രണ്ട് കോടി ആരോഗ്യ രംഗത്തെ മുന്നണി പോരാളികളായ പോലീസുദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ സേവകർ, മുനിസിപ്പൽ പ്രവർത്തകർ എന്നിവരാണ് ഉൾപെടുന്നത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും ആരോഗ്യ സംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടി ആളുകൾ.
Content Highlights; 2 covid vaccine approved in India by dgci