ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 16000ലേക്ക് എത്തി. 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,03,56,845 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 29,091 പേര് രോഗമുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 99,75,958 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 201 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,49,850 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2,31,036 പേരാണ് ചികിത്സയിലുള്ളവര്‍
Content Highlight: Covid daily updates India