മക്കൾ നീതി മയ്യം അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന കമൽഹാസൻ്റെ പ്രഖ്യാപനത്തെ വിമർശിച്ച കങ്കണ റണാവത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വീട്ടമ്മമാർക്ക് ഭർത്താക്കൻമാർക്ക് ഒപ്പം സെക്സ് ചെയ്യുന്നതിനും കുട്ടികളെ നോക്കുന്നതിനും വിലയിടരുതെന്നും എല്ലാത്തിനേയും കച്ചവട മനോഭാവത്തിൽ കാണരുതെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ ഇതിന് മറുപടിയുമായി ശശി തരൂർ രംഗത്തെത്തി.
I agree w/ @KanganaTeam that there are so many things in a homemaker’s life that are beyond price. But this is not about those things: it’s about recognising the value of unpaid work&also ensuring a basic income to every woman. I’d like all Indian women to be as empowered as you! https://t.co/A4LJvInR4y
— Shashi Tharoor (@ShashiTharoor) January 5, 2021
‘കങ്കണയുടെ അഭിപ്രായത്തെ ഞാൻ അംഗീകരിക്കുന്നു. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ വിലമതിക്കാനാവാത്ത നിരവധി കാര്യങ്ങളുണ്ട്. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. എല്ലാ സ്ത്രീകൾക്കും അടിസ്ഥാനപരമായ വേതനം ഉറപ്പുവരുത്തുന്നതിനുമാണ്. എല്ലാ ഇന്ത്യൻ സ്ത്രീകളും നിങ്ങളെ പോലെ ശാക്തീകരിക്കപ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു’. അദ്ദേഹം പറഞ്ഞു.
How can one compensate for the lack of love/respect for home makers by giving them money? What if the oppressor snatches it and becomes more overpowering? People who treat their mothers or wives like house maids need value system and conscience that’s why Dharma is the answer.
— Kangana Ranaut (@KanganaTeam) January 5, 2021
പിന്നാലെ അതിന് മറുപടിയുമായി കങ്കണയെത്തി. വീട്ടമ്മയെ വീട്ടുജോലിക്കാരിയാക്കി മാറ്റുന്നതിന് തുല്യമാണിത്. അമ്മമാരുടെ സഹനത്തിനും ത്യാഗത്തിനും വിലയിടുകയാണോ. ഇത് ദെെവത്തിന് അവരെ ഉണ്ടാക്കിയതിന് പണം നൽകുന്നതിന് തുല്യമാണ്. സ്റ്റേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മക്കും പരിഹാരമായി പണം നൽകിയാൽ മതിയോയെന്നും കങ്കണ ചോദിച്ചു.
content highlights: Kangana Ranaut opposes Shashi Tharoor, Kamal Haasan overpay for homemakers: ‘Don’t put a price tag on sex we have with our love