സംസ്ഥനത്ത് മദ്യത്തിൻ്റെ വില കൂട്ടേണ്ടിവരുമെന്ന് എക്സെെസ് മന്ത്രി ടി.പി രാമകൃഷ്ണൻ. അടിസ്ഥാന വിലയിൽ നിന്നും 7 ശതമാനം കൂട്ടാനാണ് നിർദേശമെന്നും എക്സെെസ് മന്ത്രി പറഞ്ഞു. ബിവറേജസ് കോർപ്പറേഷൻ അന്തിമ തീരുമാനം എടുക്കും. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സ്പിരിറ്റിൻ്റെ വില അനുസരിച്ചാണ് കോർപറേഷൻ തുക നിശ്ചയിക്കുന്നത്. നികുതി ഉയർന്നതോടെ ലിറ്ററിന് നൂറ് രൂപയെങ്കിലും കൂടും. സ്പിരിറ്റിന് 60 രൂപയിലധികമായിട്ടുണ്ട്.
ലിറ്ററിന് 35 രൂപയുണ്ടായിരുന്നപ്പോഴത്തെ നിരക്കിലാണ് ബെവ്കോ മദ്യം വാങ്ങുന്നത്. സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. വിതരണക്കാർ തുടർച്ചയായി സർക്കാരിനെ സമീപിക്കുന്നുണ്ട്. കൊവിഡ് കാലത്ത് എക്സെെസ് നികുതി 35 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബെവ്കോ ബോർഡ് യോഗമാണ് വിതരണക്കാരിൽ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയിൽ 7 ശതമാനം വർദ്ധനക്ക് തീരുമാനമെടുത്തത്.
content highlights: Kerala proposes to hike liquor price