ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെച്ച് നടത്തിയ പരിശോധനയിലാണ് അദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ധേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ദില്ലിയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.
കേരള രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർക്ക് ഇതിനോടകം കൊവിഡ് ബാധിച്ചിരുന്നു. മന്ത്രിമാരായ തോമസ് എസക്, ഇപി ജയരാജൻ, വിഎസ് സുനിൽ കുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി എ കെ ബാലന് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഡി കെ മുരളി എംഎൽഎയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Content Highlights; k Surendran test positive covid 19