ആരാധകർ ഏറെ കാത്തിരുന്ന കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ൻ്റെ ടീസർ പുറത്തിറങ്ങി. ജനുവരി 8ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതോടെ കെജിഎഫ് 2 അണിയറക്കാർ പറഞ്ഞതിലും നേരത്തെ ചിത്രത്തിൻ്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കുകയായിരുന്നു. കോലർ സ്വർണഖനിയുടെ കഥപറയുന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018 ഡിസംബർ 21നാണ് ചിത്രത്തിൻ്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം ടീസർ വെെറലായി. ഒൻപത് മണിക്കൂർ കൊണ്ട് ഒന്നര കോടിയിലധികം പേരാണ് ടീസർ കണ്ടത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. സംവിധായകൻ പ്രശാന്ത് നീൽ യാഷിന് പിറന്നാൾ ആശംസകൾ നേർത്തുകൊണ്ടാണ് ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചത്. ‘ഒരിക്കൽ ഒരു വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം പാലിക്കപ്പെട്ടു’ എന്ന കുറുപ്പും അദ്ദേഹം പങ്കുവെച്ചു. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും. ഹെമബിൾ ഫിലിംസാണ് യഷിൻ്റെ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
content highlights: KGF: Chapter 2 Teaser – Yash And Sanjay Dutt Are Locked In Power Play