രാജ്യത്ത് 24 മണിക്കൂറിനിടെ 18139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 10413417 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് അതി തീവ്ര കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 75 ആയി. മുംബൈയിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ പേർക്ക് വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതിവേഗ വൈറസ് കണ്ടെത്തിയതിന് ശേഷം ഇതുവരെ ബ്രിട്ടനിൽ നിന്നും 4858 പേരാണ് ഇന്ത്യയിലേക്ക് വന്നത്. 75 പോസിറ്റീവ് കേസുകൾ കണ്ടതിൽ 33 ഉം മുംബൈയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇന്നലെ മാത്രം 234 പേരാണ് വൈറസ് ബാധയെ തുടർന്ന് മരണപെട്ടത്. ഇതോടെ കൊവിഡ് ബാധയെ തുടർന്ന് മരണപെട്ടവരുടെ ആകെ എണ്ണം 150570 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 20539 പേർ രോഗമുക്തി നേടി. രോഗമുക്തർ 10037398 ആയി ഉയർന്നതായും സർക്കാർ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
Content Highlights; India covid updates today