ഫൈസര്‍ വാക്‌സിന്‍ ജനിതകമാറ്റം സംഭവിച്ച കൊറോണക്കും ഫലപ്രദമാണെന്ന് പഠനം

Mexican doctor hospitalized after receiving Pfizer covid vaccine

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനും ഫലപ്രദമെന്ന് പഠനം. ടെക്‌സസ് സര്‍വകലാശാലയും ഫൈസര്‍കമ്പനിയും ചേര്‍ന്നാണ് പഠനം നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ച ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചായിരുന്നു പഠനം. വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്കെതിരെ വാക്സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഫൈസറിന്റെ വാക്സിന്‍ വിഭാഗം വിദഗ്ധന്‍ ഫില്‍ ഡോര്‍മിറ്റ്സെര്‍ പറഞ്ഞു.

ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വകഭേദങ്ങളില്‍ അമേരിക്ക ആസ്ഥാനമാക്കിയാണ് ഫൈസര്‍ കമ്പനിയും ടെക്‌സസ് സര്‍വകലാശാലയും പരീക്ഷണം നടത്തിയത്. കൂടുതല്‍ പഠനങ്ങള്‍ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന്‍ പുതിയ വകഭേദങ്ങളില്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പുറത്തു വിടാനാകുമെന്ന നിഗമനത്തിലാണ് ഗവേഷക സംഘം.

അതേസമയം, വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനത്തിന് ഇതേവരെ അംഗീകാരം ലഭിച്ചിട്ടില്ല. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പൂര്‍ണ്ണ രൂപം ശേഖരിച്ച സാംപിളുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരീക്ഷണഫലം പൂര്‍ണ്ണമല്ലെന്ന കാരണം കാണിച്ചാണ് അംഗീകാരം ലഭിക്കാത്തത്.

Content Highlight: Pfizer Says Its Vaccine Appears Effective Against New Coronavirus Variant