മുംബൈ: രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട നടി കങ്കണ റണാവത്തും സഹോദരിയും ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കങ്കണയുടെയും സഹോദരിയുടെയും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നുവെന്നും സൗഹാര്‍ദ്ധാന്തരീക്ഷം തകര്‍ക്കുന്നുവെന്നും കാണിച്ചാണ് ബാന്ദ്ര പൊസീലിന് പരാതി ലഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഇരുവരും സ്‌റ്റേഷനില്‍ ഹാജരായത്.
സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു ഇരുവര്‍ക്കുമെതിരെ കേസ്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിനെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു.
കേസില്‍ നേരത്തെ ബോംബെ ഹൈക്കോടതി അറസ്റ്റില്‍ നിന്ന് ഇവര്‍ക്ക് ഇടക്കാല സുരക്ഷ നല്‍കിയിരുന്നു. വൈ പ്ലസ് സുരക്ഷയോടെ അഭിഭാഷകനൊപ്പമായിരുന്നു കങ്കണ സ്റ്റേഷനിലെത്തിയത്.
Content Highlight: Kangana Ranaut and sister appeared before Badhra Police