ട്രംപിനെ വിലക്കിയ നടപടിയില്‍ ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ട്വിറ്റര്‍ നിലകൊള്ളുന്നുവെന്ന സി.ഇ.ഒയുടെ പഴയ ട്വീറ്റിനെതിരെയാണ് കങ്കണ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ജാക്ക് അസഹിഷ്ണുത കാണിക്കുന്നുവെന്നായിരുന്നു കങ്കണയുടെ വിമര്‍ശനം. ”അഭിപ്രായ സ്വാതന്ത്ര്യത്തെ ട്വിറ്റര്‍ അംഗീകരിക്കുന്നു. അധികാരത്തോട് സത്യം സംസാരിക്കുന്നതിനാണ് ഞങ്ങള്‍ നിലകൊള്ളുന്നത്” എന്നായിരുന്നു സി.ഇ.ഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് രൂക്ഷ ഭാഷയിൽ രൂക്ഷ വിമർനം ആരോപിച്ചത്.
ഇസ്ലാമിസ്റ്റ് രാജ്യത്തിനും, ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് ട്വിറ്റര്‍ നിലകൊള്ളുന്നതെന്നും, ലജ്ജയില്ലാതെ നിങ്ങള്‍ അസഹിഷ്ണുത കാണിക്കുകയാണെന്നും വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി മാത്രമാണ് നിങ്ങള്‍ നിലകൊള്ളുന്നതെന്നുമാണ് കങ്കണ ട്വിറ്റ് ചെയ്തത്. ട്വിറ്ററിനെതിരെ മുമ്പും കങ്കണ രംഗതെത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ കഴിഞ്ഞ വർഷം കങ്കണ വിമർശനമുന്നിയിച്ചിരുന്നു. ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും രാജ്യം ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കണമെന്നും അന്ന് കേന്ദ്ര സര്‍ക്കാരിനോട് കങ്കണ അഭ്യര്‍ഥിച്ചിരുന്നു.
Content Highlights; Kangana slams Twitter CEO after the ban on trump asks him to not preach