പിസി ജോർജിനെ യുഡിഎഫിൽ എടുക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് കത്തോലിക്ക സഭ രംഗത്ത്. ബിഷപ്പുമാർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപെട്ടു. അതേസമയം പിസി ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനോട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ജനപക്ഷത്തെ മുന്നണിയിൽ എടുക്കാതെ സഹകരിപ്പിച്ചാൽ മതിയെന്നാണ് നിർദേശം. ഇന്ന് ചേരുന്ന യുഡിഎഫ് മുന്നണി യോഗത്തിൽ ഇത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കും. അതേസമയം ഉമ്മൻ ചാണ്ടിയുമായി ഒരു തർക്കവുമില്ലെന്ന് പി സി ജോർജ് എംഎൽഎ ഇന്നലെ പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി യുഡിഎഫിന്റെ മുൻ നിരയിൽ നിന്ന് സർക്കാരിനെതിരെ സമരം നയിക്കണമെന്നും അദ്ധേഹം പറഞ്ഞിരുന്നു. കൂടാതെ ജനപക്ഷത്തിന്റെ മുന്നണി പ്രവേശന കാര്യത്തിൽ യുഡിഎഫ് നേതാക്കളുടെ നിലപാട് അനുകൂലമാണെന്നും പിസി ജോർജ് ഇന്നലെ വ്യക്തമാക്കി.
Content Highlights; catholic church support p c George