സംസ്ഥാനത്ത് ഇന്ധന വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ

Petrol, diesel prices hiked in Kerala

പെട്രോൾ ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പെെസയും ഡീസലിന് 27 പെെസയുമാണ് വർധിച്ചത്. ജനുവരിയിൽ ഇത് രണ്ടാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. രണ്ടു തവണയായി പെട്രോളിന് 76 പെെസയും ഡീസലിന് 82 പെെസയുമാണ് കൂടിയത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസൽ വില 80.47 രൂപയിലെത്തി. 86.48 രൂപയാണ് ഇവിടെ പെട്രോൾ വില. കോഴിക്കോട് പെട്രോളിന് 84.66 രൂപയും ഡീസലിന് 87.77 രൂപയും നൽകണം. 

ഇറക്കുമതി, ചുങ്കം, ക്രൂഡ് ഓയിൽ വില എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരുന്നു. 

content highlights: Petrol, diesel prices hiked in Kerala