പൂച്ചകളിൽ വൈറസ് ബാധ; കൂട്ടത്തോടെ ചാവുന്നു

virus infected cats

വളർത്ത് പൂച്ചകൾ വ്യാപകമായി ചത്ത് വീഴുന്നത് ആശഹ്ക പരത്തുന്നു. വീയപുരത്തും മുഹമ്മയിലുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്ത് വീണത്. പൂച്ചകളിൽ പ്രത്യേക സീസണിൽ കണ്ടു വരുന്ന പ്രത്യേക തരം വൈറസ് രോഗമാണ് ഫെലൈൻ പാൻലൂക്കോപീനിയ എന്നാണ് വിദഗ്ദർ അഭിപ്രായപെടുന്നത്.

ചത്ത് വീഴുന്നതിന് മുൻപായി പൂച്ചകളുടെ കണ്ണുകൾ ചുവക്കുകയും കൺപോളകൾ വിണ്ട് കീറുകയും ചെയ്തതായി ഉടമകൾ വ്യക്തമാക്കുന്നു. പൂച്ചകളിൽ നിന്നും ഈ വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് വ്യക്തമാകുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി പൂച്ചകളിൽ വാക്സിൻ എടുക്കാവുന്നതാണ്.

Content Highlights; virus infected cats