വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്: കെ മുരളീധരന്‍

k muraleedharan begin campaign in nemam

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം പാര്‍ട്ടിയിലും മുന്നണിയിലും വിദഗ്ധ ചര്‍ച്ചക്കൊടുവില്‍ തീരുമാനിച്ച വിഷയമാണെന്ന് കെ മുരളീധരന്‍ എം പി. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം ഉമ്മന്‍ ചാണ്ടിയുടെ പേരും പരിഗണനയിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പദവിയിലേക്കെത്തുന്ന വ്യക്തിയെ തീരുമാനിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നയാള്‍ മുഖ്യമന്ത്രി പദത്തില്‍ എത്തുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും അത് എം പിയെന്ന നിലയില്‍ ചുമതല നിര്‍വഹിക്കേണ്ടതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തണമെന്ും മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Highlight: K Muraleedharan on Welfare party alliance