തിരുവനന്തപുരം: എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. വനിത ശിശുവികസന വകുപ്പ് മഡയറക്ടര്‍ക്കാണ് അന്വേഷണ ഉത്തരവ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യം മറച്ചുവച്ചും വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് സി ജി ശശികുമാര്‍ എന്ന കൂത്തുപ്പറമ്പ് സ്വദേശി ശിശുക്ഷേമ സമിതിയെ സമീപിച്ച് പെണ്‍കുട്ടിയെ പോറ്റി വളര്‍ത്താനെന്ന വ്യാജേന വീട്ടിലേക്ക് കൊണ്ടു പോയത്. 2017ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം ശിശുക്ഷേമ സമിതി അറിയുന്നത് മൂന്ന് വര്‍ഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോഴാണ്.
സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയതായി വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയെ വിട്ടു കൊടുത്ത എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനും വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Health Minister ordered for inquiry on adopted girl get raped