പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും അവസാനത്തേയും ബജറ്റ് ധനമന്ത്രി ഡോ തേമസ് ഐസക് അവതരിപ്പിക്കുന്നു. കോവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവു പോലെ തന്നെ കവിത ചൊല്ലിയാണ് അദ്ധേഹം ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു.
കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നും ശ്രദ്ധേയമാണ്. അടിക്കടിയായുണ്ടായ പ്രളയവും നോട്ട് നിരോധനവുമാണ് പ്രവാസികളുടെ മടങ്ങി വരവും കൊവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളർച്ചയെ പിന്നട്ടടിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കൊവിഡിന് മുൻപ് തന്നെ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നെന്നും അദ്ധേഹം വ്യക്തമാക്കി.
Content Highlights; Kerala budget 2021