എൽഡിഎഫ് സർക്കാരിൻ്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തി. ഏപ്രിൽ മുതൽ കൂടിയ പെൻഷൻ ലഭിക്കും. 8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതിയും നടപ്പിലാക്കും. 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി. കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ ലഭിക്കും. രണ്ടു വർഷം കൊണ്ട് തിരിച്ചടക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതിയാകും. 2021ന് ഫെബ്രുവരിൽ റജിസ്ട്രേഷൻ ആരംഭിക്കും.
കർഷിക മേഖലയ്ക്കും സഹായം പ്രഖ്യാപിച്ചു. റബ്ബറിൻ്റെ താങ്ങുവില 170 രൂപയാക്കി. നെല്ലിൻ്റെ സംഭരണ വില 28ഉം നാളികേരത്തിൻ്റേത് 32 രൂപയുമായി ഉയർത്തി. 4000 തസ്തിക ആരോഗ്യവകുപ്പിൽ സൃഷ്ടിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 1000 കോടി. ജൂൺ മാസത്തോടെ കെഫോൺ പൂർത്തിയാക്കും. അതിനായി 66 കോടി വകയിരുത്തി. 3.5 ലക്ഷം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൌകര്യം. സർവകലാശാലയിൽ 30 മികവിൻ്റെ കേന്ദ്രങ്ങൾ. സർവകലാശാലയുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടി.
കേന്ദ്ര സർക്കാരിൻ്റെ നിലപാട് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. ട്രഷറി സേവിംഗ്സ് ബാങ്കിനെതിരേയും പ്രചാരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കാതെ സിഎജി കിഫ്ബിയെ വിമര്‍ശിച്ചു. ഫിനാന്‍സ് റിപ്പോര്‍ട്ടിലൂടെ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുമ്പേ വിമര്‍ശനം ആവര്‍ത്തിച്ചുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
content highlights: Kerala Budget 2021