രാജ്യത്ത് കൊവിഡ് വാകിസിനേഷൻ നാളെ ആരംഭിക്കാനിരിക്കെ വാക്സിനേഷനുമായി ബന്ധപെട്ട് മാർഗ രേഖ പുറപെടുവിച്ച് കേന്ദ്ര സർക്കാർ. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മാർ തുടങ്ങിയവർക്ക് വാക്സിൻ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷ്ണൽ സെക്രട്ടറി മനോഹർ അഗ്നാനിയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. കൊവിഡ് വാക്സിനുകൾ മാറ്റി പരീക്ഷിക്കരുതെന്നും ആദ്യം ഏത് കൊവിഡ് വാക്സിനാണൊ നൽകിയത് ആ വാക്സിൻ തന്നെ രണ്ടാം ഘട്ടത്തിലും നൽകണമെന്ന് മാർഗരേഖയിൽ കർശനമായി നിർദേശിക്കുന്നു.
വാക്സിന്റെ ആദ്യ ഡോസ് നൽകി 14 ദിവസത്തിന് ശേഷമെ രണ്ടാമത്തെ ഡോസ് നൽകാൻ പാടുള്ളു. 18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്ക് മാത്രമേ വാക്സിൻ നൽകാവൂ എന്നും നിർദേശിക്കുന്നു. ഗർഭിണികളും മുലയൂട്ടുന്ന അമ്മാരിലും ഇതുവരെ കൊവഡ് വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്തിട്ടില്ല. അതിനാലാണ് മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, ഗർഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവർ എന്നിവർ കൊവിഡ് വാക്സിൻ സ്വീകരിക്കരുതെന്ന് മാർഗ രേഖയിൽ വ്യക്തമാക്കുന്നത്.
ദോഷഫലങ്ങൾ ഉണ്ടാകാൻ ഇടയുള്ളവർ ഗുരുതരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഗർഭിണികൾ എന്ന് സ്ഥിരീകരിക്കാത്തവർ മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരിൽ വാക്സിൻ ദോഷഫലങ്ങൾ ഉണ്ടാക്കിയേക്കാം. താത്കാലികമായ പ്രത്യഘാതങ്ങൾ പ്രത്യക്ഷപ്പെടുന്നവർക്ക് അസ്വസ്ഥതകൾ പൂർണമായും മാറിയ ശേഷം നാല് മുതൽ എട്ടാഴ്ചക്കുള്ളിലെ രണ്ടാമത്തെ ഡോസ് നൽകാവൂ. ജനിതക വ്യതിയാനം വന്ന കൊവിഡ് ബാധയുടെ ലക്ഷണങ്ങൾഉള്ളവർ ജനിതക വ്യതിയാനം വന്ന കൊവിഡ് ബാധയുള്ളവരും സാർസ് കോവ് 2 മോണോക്ലോണൽ ആന്റിബോഡികളോ കോവാനസെന്റ് പ്ലാസ്മയോ നൽകിയവർ, ഏതെങ്കിലും രോഗ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നവർ എന്നിവരിൽ താത്കാലിക പ്രത്യാഘാതങ്ങൾ പ്രത്യക്ഷപെടാൻ സാധ്യതയുണ്ട്.
അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപെട്ട തകരാറുകൾ ഉള്ളവർക്ക് വാക്സിൻ നൽകമ്പോൾ പ്രത്യേകെ ശ്രദ്ധിക്കണമെന്നും മാർഗ രേഖയിൽ നിർദേശിക്കുന്നു. കോവിഷീൽഡ് കോവാക്സിൻ തുടങ്ങിയ വാക്സിനുകളാണ് ജനുവരി 16 ന് വിതരണം ചെയ്തു തുടങ്ങുക. വാക്സിനേഷനുള്ള മരുന്നുകൾ സംസ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.
Content Highlights; Pregnant, lactating women should not be given COVID-19 vaccine now: Health ministry