ട്രാൻസ്ജെൻഡേഴ്സിനായുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി രൂപ വകയിരുത്തിയാതായി ബജറ്റിൽ പ്രഖ്യാപനം. വനിതാ സംവിധായകർക്ക് 50 ലക്ഷം വെച്ച് മൂന്ന് കോടിയുടെ ധനസഹായം നൽകും. പട്ടിക വിഭാഗത്തിലെ സംവിധായകർക്കുള്ള സിനിമകൾക്ക് രണ്ട് കോടി രൂപ നൽകുമെന്നും ധനമന്ത്രി തോമസ് അറിയിച്ചു. കൊച്ചി കടവന്ത്രയിൽ പോസ്റ്റ് പ്രൊഡക്ഷൻ സെൻ്റർ ആരംഭിക്കും. അമേച്വർ നാടകങ്ങൾക്കായി 3 കോടി രൂപ പ്രഖ്യാപിച്ചു. ഒരു നാടകത്തിന് 5 ലക്ഷം രൂപയാണ് കൊടുക്കുക. പ്രൊഫഷണൽ നാടകങ്ങൾക്കായി 2 കോടി നൽകും.
കെപിഎസിയുടെ നാടകസ്ഥിര വേദി ഒരുക്കുന്നതിനായി 1 കോടി നൽകുമെന്നും മന്ത്രി പറഞ്ഞു. സാസ്കാരിക തെരുവ് പൊതുവിടങ്ങൾ സൃഷ്ടിക്കുന്ന സ്കീം ആരംഭിക്കും. യുവ കലാകാരന്മാരുടെ ഫെല്ലോഷിപ്പ് തുടങ്ങും. കലാകാരന്മാരുടെ വാസനയും നെെപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനും അന്തർദേശിയ കല കമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറൽ ഹാർട്ട് ഹബ്ബുകൾ തുടങ്ങും. ഗെയിമിങ്, ആനിമേഷൻ ഹാബിറ്റാറ്റ് ആരംഭിക്കും. ഫീൽഡ് ആർക്കിയോളജിക്ക് 5 കോടി അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
content highlights: Kerala Budget 2021 updates