കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം. ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപെട്ട ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ കുത്തിവെയ്പ് എടുക്കുന്നത്. 10.30 ഓടെ വാക്സിനേഷൻ ആരംഭിക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർ ഇന്ന് വാക്സിൻ എടുക്കും. 13300 പേരാണ് ഇന്ന് വാക്സിൻ സ്വീകരിക്കുന്നത്. 133 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഇന്ന് മുതൽ 100 വീതം ആരോഗ്യ പ്രവർത്തകർ കുത്തിവെയ്പ് എടുക്കുന്നത്. നാളെ മുതൽ കൊവിൻ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് സന്ദേശം വന്ന് തുടങ്ങും. കുത്തിവെയ്പ് എടുക്കാൻ എത്തേണ്ട കേന്ദ്രം, സമയം തുടങ്ങിയ എല്ലാ വിവരങ്ങളും സന്ദേശത്തിൽ ഉണ്ടാകും. സർക്കാർ ആശുപത്രികളിൽ എല്ലാ ദിവസവും വാക്സിനേഷൻ നടക്കും. എന്നാൽ തിരുവനന്തപുരം അടക്കം ചില ജില്ലകളിലെങ്കിലും സ്വകാര്യ ആശുപത്രികളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കുത്തിവെയ്പ് നൽകുന്നത്.
കൊവിഡിന്റെ കടുത്ത ലക്ഷണമുള്ളവ], പ്ലാസ്മ തെറാപ്പി സ്വീകരിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് വാക്സിൻ നൽകുന്നതായിരിക്കില്ല. കുത്തിവെയ്പ് എടുത്തവർക്ക് ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലർജി പോലും ആരോഗ്യ വകുപ്പ് സൂക്ഷ്മം നിരീക്ഷിക്കും. കൈയിലെ മസിലിലാണ് കുത്തിവെയ്പ് എടുക്കുന്നത്. ആദ്യ കുത്തിവെയപ് കഴിഞ്ഞ് 21 ദിവസം ഭാഗിക പ്രതിരോധ ശേഷിയും 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂർണ പ്രതിരോധം എന്ന നിലക്കാണ് കാര്യങ്ങൾ. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്സിൻ ഫെബ്രുവരി ആദ്യ വാരത്തോടെ വീണ്ടും എത്തിക്കുന്നതായിരിക്കും.
Content Highlights; covid vaccination center ready in Kerala