റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ കാശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

internet services on mobile devices suspended in Kashmir

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ കാശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ധാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുൻ നിർത്തിയാണ് ഇന്റർനെറ്റ് റദ്ധാക്കിയതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സ്വാതന്ത്ര ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കാശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തി വെക്കാറുണ്ട്.

2005 മുതലാണ് ഈ രീതി തുടങ്ങിയത്. 2005 ൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വാതന്ത്ര ദിനത്തിൽ ഒരു സമ്മേളന വേദിയിൽ സ്ഫോടനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപെടുത്തിയത്. കാശ്മീരിൽ പ്രത്യേക സംസ്ഥാന പദവി റദ്ധാക്കിയ നിയമ നിർമ്മാണത്തിന് ശേഷം മോദി സർക്കാർ ഇന്റർനെറ്റ് നിരോധനം ഏർപെടുത്തിയിരുന്നു. ഇത് മാസങ്ങളോളം നീണ്ട് നിന്നിരുന്നു.

Content Highlights; internet services on mobile devices suspended in Kashmir