ലൈംഗീക പീഢനക്കേസിൽ ജയിലിലായ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് 123 കോടി രൂപ പിഴ വിധിച്ച് യുഎസ് കോടതി

Harvey Weinstein To Pay $17 Million To Sexual Abuse Survivors

ലൈംഗീക പീഢനക്കേസിൽ ജയിലിലായ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് 17 മില്യൺ യുഎസ് ഡോളർ (123 കോടി രൂപ) പിഴ വിധിച്ച് യുഎസ് കോടതി. കേസിൽ 68 കാരനായ വെയിൻസ്റ്റീന് 23 വർഷത്തെ തടവ് ശിക്ഷ മുൻപ് വിധിച്ചിരുന്നു. വെയിൻസ്റ്റിന്റെ സ്വത്തു വകകളെല്ലാം കണ്ടു കെട്ടിയാണ് പീഢനത്തിന് ഇരയായവർക്ക് നഷ്ട പരിഹാരം നൽകുന്നത്.

അതേസമയം നഷ്ടപരിഹാരം നൽകുന്നത് കേസുമായി മുന്നോട്ട് പോകുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു. ഒട്ടനവധി സ്ത്രീകളാണ് നിർമ്മാതാവിനെതിരെ പീഢനാരോപണവുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇതിൽ 37 പേരാണ് നിയമ നടപടിയുമായി മുന്നോട്ട് വന്നത്. ഈ 37 പേർക്കും നഷ്ട പരിഹാര തുക വീതിച്ച് നൽകും.

മീ ടു ക്യാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിൻസ്റ്റീനെതിരെ ലൈഗീകാരോപണം ഉയരുന്നത്. ഒരു ഹോളിവുഡ് താരമായിരുന്നു ആദ്യമായി ആരോപണം ഉന്നയിച്ചത്. പിന്നീട് പിന്നാലെ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ രംഗത്തെത്തുകയായിരുന്നു.

Content Highlights; Harvey Weinstein To Pay $17 Million To Sexual Abuse Survivors