രാജ്യത്ത്‌ പുതിയതായി 13083 പേര്‍ക്ക്‌ കൊവിഡ്‌; രോഗമുക്തി 14808

Kerala Covid updates

രാജ്യത്ത്‌ പുതുതായി 13083 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്‌റെ കുറവാണ്‌ രേഖപെടുത്തിയത്‌. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയും കേരളത്തിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

6268 കേസുകളാണ്‌ സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച സ്ഥിരീകരിച്ചത്‌. മഹാരാഷ്ട്രയില്‍ 2771 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടിള്ളൂ. 1.07 കോടി പേര്‍ക്കാണ്‌ രാജ്യത്ത്‌ ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 1.04 കോടി പേരാണ്‌ ഇതിനോടകം രോഗമുക്തരായത്‌. 154147 പേര്‍ മഹാമാരിയെ തുടര്‍ന്ന്‌ മരണപെട്ടു. നിലവില്‍ 169824 പേരാണ്‌ ചികിത്സയിലുള്ളത്‌.

Content Highlights; India Covid updates today