റിപ്പബ്ലിക് ദിന സംഘര്‍ഷം: നടന്‍ ദീപ് സിദ്ദുവിനെതിരെ പഞ്ചാബില്‍ നാല് ഇടങ്ങളില്‍ പൊലീസ് റെയ്ഡ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന പരാതിയില്‍ നടന്‍ ദീപ് സിദ്ദുവിനെതിരെ പഞ്ചാബില്‍ നാലിടങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ്. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന കര്‍ഷക സംഘടനകളുടെ ആരോപണത്തിന് പിനാനലെയാണ് റെയ്ഡ്.

ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ കോട്ട് വാലി സ്റ്റേഷനില്‍ എടുത്ത കേസില്‍ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ചെങ്കോട്ടയില്‍ കൊടി കെട്ടിയ ജുഗു രാജ് സിങ്ങിന്റെ തന്‍ തരനിലെ വീട്ടിലും പൊലിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

അതേസമയം ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരതരാജനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കര്‍ഷകര്‍ വെടിയേറ്റ് മരിച്ചെന്ന വ്യാജ വാര്‍ത്ത പങ്കു വെച്ചതാണ് കേസിന് ഇടയാക്കിയത്.

Content highlight: Delhi Police raid against Actor Deep Sidhu