മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 12 കുട്ടികള്‍ക്കാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയത്. സാനിറ്റൈസര്‍ സ്വീകരിച്ച കുട്ടികള്‍ അവശ നിലയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമയി ബന്ധ പെട്ട് മൂന്ന് പേരെ സസ്പെൻഡ ചെയ്തു.
ഇന്നലെ രാവിലെ മുതൽ ഗ്രാമപഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കി തുടങ്ങിയിരുന്നു. എന്നാല്‍ 12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസറായിരുന്നു. സാനിറ്റൈസര്‍ ഉള്ളില്‍ ചെന്ന കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാനും തുടങ്ങിയതോടെ രാത്രി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ നില തൃപ്തികരമാണെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് ഓഫീസര്‍, അംഗനവാടി പ്രവര്‍ത്തക, ആശാവര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തര വിട്ടിട്ടുണ്ട്.
Content Highlights; Maharashtra horror: 12 kids given hand sanitiser instead of polio drops, hospitalised








