രാജ്യത്ത് 24 മണിക്കൂറിനിടെ 11,039 പേര്‍ക്ക് കൊവിഡ്; 110 മരണം

India registers infections above 16,000 for the third consecutive day

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,039 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ 5716 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

24 മണിക്കൂറിനിടെ 110 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4,255 പേര്‍ രോഗമുക്തരായി.1,60,057 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,54,596 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,07,77,284 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത്. 41,38,918 ആളുകള്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

content highlights: India reports 11,039 new Covid-19 cases