പാലക്കാട് പൂളക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശി ഷഹീദയാണ് കുളിമുറിയിൽ വെച്ച് മകനെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മ കുളി മുറിയില്‍ കൊണ്ടുപോയി കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ചു പറഞ്ഞത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനസിക പ്രശ്നങ്ങളുള്ളതായാണ് കുടുംബം വ്യക്തമാക്കുന്നത്. മൂന്ന് മാസം ഗർഭിണിയാണ് ഷാഹിദ.
കൊലപാതകത്തിന് ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും നമ്പർ വാങ്ങിയാണ് ഷാഹിദ പോലീസിനെ വിവരമറിയിച്ചത്. ഇതിന് ശേഷമാണ് തൊട്ടടുത്ത മുരിയിൽ കിടന്നിരുന്ന ഷാഹിദയുടെ ഭർത്താവ് പോലും വിവരം അറിയുന്നത്. ദൈവവിളി ഉണ്ടായെന്നും മകനെ ബലി കൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. അതേസമയം ഷാുദക്ക് പുറത്ത് അറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. മൂന്ന് മക്കളാണ് ഇവർക്കുള്ളത്.
Content Highlights; woman killed son in palakkad