കണ്ണൂർ കോർപറേഷനിലെ സ്വതന്ത്ര സ്ഥാനാർഥി ട്രാന്‍സ്‌ജെന്‍ഡര്‍ സ്നേഹ തീകൊളുത്തി മരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലേക്കു മത്സരിച്ച ട്രാൻസ്ജെൻഡർ വ്യക്തി തീകൊളുത്തി മരിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സ്‌നേഹയാണ് ജീവനൊടുക്കിയത്.

ചൊവ്വാഴ്ച രാത്രിയോടെ വീടിനകത്ത് തീകൊളുത്തിയ സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

സമാജ് വാദി കോളനി നിവാസിയാണ് സ്റ്റേഹ. തെരഞ്ഞെടുപ്പിൽ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ വലിയ ജനശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു.

content highlights: Transgender Sneha, Kannur Corporation Independent candidate, commits suicide