ഓസോണ്‍ വിള്ളലിന് കാരണമാകുന്ന ക്ലോറോഫ്ളൂറോ കാര്‍ബണ്‍ കിഴക്കന്‍ ചൈന പ്രവിശ്യയില്‍ നിന്ന് അമിതമായി പുറന്തള്ളുന്നുവെന്ന് ശാസ്ത്രജ്ഞര്‍. 2013 മുതല്‍ ഏതാണ്ട് 7000 ടണ്‍ സിഎഫ്സി പ്രസരണം വര്‍ദ്ധിച്ചതായാണ് കണക്ക്. അമേരിക്ക, സ്വിസര്‍ലാന്റ്, ജപ്പാന്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തിലാണ് കിഴക്കന്‍ ചൈനയില്‍ സിഎഫ്സിയുടെ പ്രസരണം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. നേയ്ച്ചര്‍ ടുഡേ ജേര്‍ണലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഓസോണ്‍ പാളികള്‍ക്ക് വിള്ളള്‍ ഉണ്ടാക്കുന്ന സിഎഫ്സി-11ന്റെ പ്രസാരണം കൂടിയതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശീതികരണയന്ത്രങ്ങള്ക്കും മറ്റ് ഉപഭോഗ വസ്തുക്കള്‍ക്കും വേണ്ടിയുള്ള ഫോമിങ് ഏജന്റായാണ് സിഎഫ്സി-11 ഉപയോഗിച്ചിരുന്നത്. അഡാന്‍സ്ഡ് ഗ്ലോബല്‍ അറ്റ്മോസ്ഫെറിക് ഗ്യാസസ് എക്പിരിമെന്റ് (AGAGE) നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് ഡിവിഷന് (NOAA GMD) എന്നി നിരീക്ഷണ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ഗവേഷകര്‍ സിഎഫ്സിഎസ് അളവ് കണക്കാക്കുന്നത്. സൂര്യനില്‍ നിന്നുള്ള അല്ട്ര വൈലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്ന ഓസോണ്‍ പാളികളില്‍ വിള്ളല്‍ വീഴ്ത്താന്‍ സിഎഫ്സി-11 പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ആദ്യം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് വായു സാമ്പിളുകള്‍ ശേഖരിച്ചു. പിന്നീട് വ്യവസായിക പ്രദേശങ്ങളില്‍ പ്രസരണത്തിന്റെ ഉത്ഭവം കണ്ടെത്താന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ജപ്പാനിലേയും സൗത്ത് കോറിയയിലേയും നിരിക്ഷണ കേന്ദ്രങ്ങളാണ് കിഴക്കന്‍ ചൈനയിലെ സിഎഫ്സി-11ന്റെ പ്രസരണം രേഖപ്പെടുത്തിയത്.