രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ കുറവ്

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ നേരിയ കുറവ്. ഇന്ന് 21 പൈസയാണ് കുറഞ്ഞത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് വരുത്തിയത്. പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്നലെ കുറഞ്ഞത്. രണ്ടുദിവസത്തിനിടെ ഇന്ധനവിലയില്‍ 39 പൈസയുടെ കുറവാണ് ഉണ്ടായത്.

അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോള്‍ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ധനവില കുറഞ്ഞതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ അഞ്ചുപൈസയായി. 85 രൂപ 63 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷം അടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

content highlights: Petrol, diesel prices cut for the first time in 2021