ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പി എഫ് ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. പി എഫ് ഐ അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി.
സിമി നിരോധനം ഓര്‍മിപ്പിച്ചാണ് നിരോധനം. 2001 സെപ്തംബര്‍ 26നാണ് സിമിയെ നിരോധിച്ചത്.