മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛൻ വെസ്‌ലി മാത്യൂസിനു ജീവപര്യന്തം. നേരത്തേ കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും കുട്ടിയെ പരുക്കേല്‍പിച്ച് അശ്രദ്ധ കാരണം കുട്ടി മരിച്ചുവെന്ന കുറഞ്ഞ കുറ്റം ചുമത്തിയാണ് മാത്യൂസിന് ജീവപര്യന്തം വിധിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന വെസ്‌ലി മാത്യൂസ് മലയാളിയാണ്. 2017 ഒക്ടോബര്‍ 7നാണ് ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് പരിക്കേല്‍പ്പിച്ചതായി വെസ്ലി മാത്യൂസ് കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ശിക്ഷാ വിധി നടക്കുന്നതിനിടെ ഒരിക്കല്‍ പോലും വെസ്ലി മാത്യൂസ് ജഡ്ജിമാരെ നോക്കിയില്ലെന്നും താഴേക്ക് നോക്കി മാത്രമാണ് നിന്നതെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 അംഗ ബെഞ്ചാണ് ബുധനാഴ്ച്ച ഉച്ചയോടെ വിധി പ്രസ്താവിച്ചത്. കൊലപാതക കേസില്‍ ഡാളസ് കോടതിയില്‍ വിചാരണ നടക്കുന്നതിനു മുമ്പായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കേസില്‍ കൊലപാതക കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം തടവാകും മാത്യൂസിന് ലഭിക്കുക. എന്നാല്‍ പരിക്കേല്‍പ്പിച്ച കുറ്റം മാത്രമാണ് ചുമത്തപ്പെടുന്നതെങ്കില്‍ 30 വര്‍ഷം തടവുശിക്ഷയില്‍ ഒതുങ്ങുമെന്നതിനാല്‍ കേസില്‍ ശിക്ഷയിളവ് ലഭിക്കുന്നതിന് വേണ്ടി പരിക്കേല്‍പ്പിച്ച കുറ്റമാണ് മാത്യൂസ് സമ്മതിച്ചത്.
എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസ് കുട്ടിയുടെ വളര്‍ത്തു പിതാവാണ്. കുട്ടിയെ പരിക്കേല്‍പ്പിച്ചെന്ന കുറ്റമാണ് മാത്യൂസ് സമ്മതിച്ചത്. 2017 ഒക്ടോബര്‍ ഏഴിനാണ് ഷെറിന്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്ത കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
3 വയസ്സുള്ള ഷെറിനെ വീട്ടിൽ ഒറ്റയ്ക്കാക്കിയശേഷം 4 വയസ്സുള്ള സ്വന്തം പുത്രിയുമായി ഭക്ഷണം കഴിക്കാൻ പുറത്തുപോയെന്നാണ് ദമ്പതികൾ അവകാശപ്പെട്ടിരുന്നത്. പാലു കുടിക്കാതിരുന്നതിന് പുലർച്ചെ മൂന്നിന് വീട്ടിനു പുറത്ത് നിർത്തിയെന്നും പിന്നീടെത്തിയപ്പോൾ കണ്ടില്ലെന്നുമാണ് വെസ്‌ലി ആദ്യം പൊലീസിൽ പറഞ്ഞത്. എന്നാൽ പാൽ കുടിച്ചപ്പോൾ ശ്വാസം മുട്ടലുണ്ടായി മരിച്ചുവെന്നും മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടയിൽ കൊണ്ടിടുകയായിരുന്നുവെന്നും പിന്നീട് സമ്മതിച്ചു. മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും ഷെറിനെ ദത്തെടുക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച കുറ്റമാണ് സിനിയുടെ മേൽ ചുമത്തിയിട്ടുള്ളത്. എന്നാൽ മതിയായ തെളിവുകളില്ലാത്തതിനാൽ സിനിയെ കോടതി വെറുതെ വിട്ടു.