ജമ്മു-കശ്മീരിലെ ഷോപ്പിയാനിൽ മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് പെൺകുട്ടികളടക്കം 11 വിദ്യാർഥികൾ മരിച്ചു. ഏഴു കുട്ടികൾക്ക് പരുക്കേറ്റു. പൂഞ്ചിലെ കമ്പ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ പഠിക്കുന്നവരുമായി വരികയായിരുന്ന ബസ് പീർ കി ഗലിക്കടുത്തുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇവര്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ടപ്പോഴായിരുന്നു അപകടം നടന്നത്.
പരുക്കേറ്റവരെ ഷോപ്പിയാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഞ്ച് ജില്ലയിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ റോഡില്‍ പീര്‍ കി ഗലി മലയിടുക്കുകള്‍ക്ക് അടുത്താണ് അപകടം നടന്നത്. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഗവർണർ സത്യപാൽ മാലിക് മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം വീതം സഹായം പ്രഖ്യാപിച്ചു.
പരുക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും എത്തിച്ച് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു. അപകടവാര്‍ത്ത വേദനിപ്പിച്ചതായും പരുക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം അറിയിച്ചു.