പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ജാമ്യം

ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ബിനോയി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി പുറപ്പെടുവിപ്പിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കുകയും ഒരു ആൾ ജാമ്യവും വരുന്ന ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകുകയും ചെയ്യണം. ജാമ്യമനുവദിക്കുന്നത് മനുഷ്യാവകാശത്തിന്റെ പേരിലാണ്, അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് ഹാജരാകേണ്ടി വരും. ചൊവ്വാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്. ആദ്യ വിവാഹത്ത കുറിച്ച് ബിനോയ് അറിയിച്ചില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

കുഞ്ഞിന്റെ പിതൃത്വത്തിന്റെ ഉത്തരവാദിത്തം ബിനോയിക്കാണെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ എതിർത്തി. ബലാത്സംഗത്തിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും ബിനോയിയുടെ കൈയ്യിലുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമല്ലെന്നും അഭിഭാഷകന്‍ അശോക് ഗുപ്‌തെ പറഞ്ഞി. ബിനോയിയും യുവതിയും ഒരേ ടവറിന് കീഴിലുളള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.ച്ചത്. എന്നാല്‍ ബിനോയ് ആദ്യം വിവാഹം ചെയ്തത് അറിയിച്ചിരുന്നില്ലെന്ന് യുവതിക്കായി കോടതി അനുവദിച്ച അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ വാദിച്ചു. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ബിനോയിയുമായി ഇനി ബന്ധപ്പെടരുതെന്നും അറിയിച്ചിരുന്നു. കുട്ടി ബിനോയിയുടെ തന്നെയാണ്. അതുകൊണ്ടാണ് ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് തയ്യാറാവാത്തതെന്നും വാദിഭാഗം കോടതിയെ അറിയിച്ചു.

പുതിയ വാദങ്ങള്‍ രേഖാമൂലം തിങ്കളാഴ്ച എഴുതി നല്‍കിയിരുന്നു. കഴിഞ്ഞ തവണ സമര്‍പ്പിച്ച വിസ വിവരങ്ങള്‍ക്ക് അനുബന്ധമായ രേഖകളും കോടതിയില്‍ നല്‍കി. പുതിയ വാദങ്ങള്‍ സ്വീകരിക്കരുതെന്നും നീതി നിഷേധിക്കപ്പെടുന്നതിനാല്‍ ഉടന്‍ ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകണം എന്നും ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്‌തെ വാദിച്ചു. ആവശ്യം തള്ളിയ കോടതി പരാതിക്കാരിയുടെ അഭിഭാഷകന്റെ വാദങ്ങളില്‍ പ്രതിഭാഗത്തിന് മറുപടി നല്‍കാന്‍ ചൊവ്വാഴ്ചത്തേക്ക് സമയം അനുവദിക്കുകയായിരുന്നു.