എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയാധിക്ഷേപം നടത്തിയതിന് ജയിലിലായ യുവതി മരണപ്പെട്ട നിലയില്‍

എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ഐറിഷ് അഭിഭാഷകയായ സൈമണ്‍ ബേണ്‍സനെ ഇംഗ്ലണ്ടിലെ സസെക്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ ജിവനക്കാരോട് മദ്യം കൂടുതല്‍ നല്‍കാത്തതിനും വാഷ്‌റൂമില്‍ വച്ച് പുകവലിക്കാന്‍ വിസമ്മതിച്ചതിനും അസഭ്യം പറയുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതിനാണ് അറസ്റ്റിലാവുന്നത്. ജീവനക്കാരോട് മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കേസില്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച സൈമണ്‍ ബേണ്‍സനെ ജയിലില്‍ നിന്നിറങ്ങി രണ്ടാഴ്ചക്കു ശേഷമാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.