മുംബൈ: കോണ്‍ഗ്രസിലെ നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും തങ്ങള്‍ക്ക് സംരക്ഷണം ആവശ്യമുണ്ടെന്നും കാണിക്കുന്ന കത്ത് 14 വിമത എംഎല്‍എമാര്‍ മുംബൈ പോലീസിനു നല്‍കി. മുംബൈയില്‍ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരാണ് കത്ത് നല്‍കി.
മല്ലികാര്‍ജുന ഖാര്‍ഗെ, ഗുലാം നബി ആസാദ് തുടങ്ങി കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയോ തങ്ങള്‍ കാണാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കത്തില്‍ വിമത എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്നും 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരടക്കം 16 പേരാണ് രാജി വച്ചത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. എന്നാല്‍ ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണനയിലാണ്.