നാഗ്പൂര്‍: അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മോഡലിനെ കാമുകന് തല തകര്‍ത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ഖുശി പരിഹാര്‍ എന്ന മോഡലിനെയാണ് കാമുകനായ അഷ്റഫ് ഷെയ്ഖ് തലക്കടിച്ചു കൊന്നത്. ശനിയാഴ്ച രാവിലെ മുഖം വികൃതമായ നിലയില്‍ പാന്ദുര്‍ന-നാഗ്പൂര്‍ ദേശിയപാതയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഖുശിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവാണ് അവരെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
ജൂലൈ 12 ന് ഖുശിയുമായി കാറില്‍ സഞ്ചരിച്ച അഷ്റഫ് കാറിനുള്ളില്‍ വച്ച് സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഖുശിയുമായി വഴക്ക് ഉണ്ടാക്കുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം പാന്ദുര്‍ന-നാഗ്പൂര്‍ ദേശിയപാതയില്‍ ശരീരം ഉപേക്ഷിച്ചു. അഷ്റഫാണ് കൃത്യത്തിന് പിന്നിലെന്ന് മനസിലാക്കിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. പത്തു ദിവസത്തിനുള്ളില്‍ ഖുശിയെ കല്യാണം കഴിക്കാനിരിക്കുയായിരുന്നു അഷ്റഫ്. ഇതിനായി ഒരു അപ്പാര്‍ട്ട്മെന്റും വാടകയ്ക്ക് എടുത്തിരുന്നു.