ലഹോര്‍: കോട് ലഖ്പത് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കണ്ടു മടങ്ങുമ്പോള്‍ മകള്‍ മറിയം നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. പണം തട്ടിപ്പ് കേസിലാണ് അറസ്റ്റ്.
വരുമാനത്തില്‍ കവിഞ്ഞു പണം സമ്പാദിച്ചതിനും പണം തട്ടിയതിനും ജൂലൈ 31 ന് മറിയത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചൗധരി ഷുഗര്‍ മില്‍സ് കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറിയിച്ചു.
മറിയത്തിന്റെ ബന്ധുവായ യൂസഫ് അബ്ബാസിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരേയും ഇന്ന് ലഹോറിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതിയില്‍ ഹാജരാക്കും. പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് വൈസ് പ്രസിഡന്റാണ് മറിയം.