ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പിന് കാര്യമായ മാറ്റമില്ല. കൈനകരി, കനാകാശ്ശേരി മേഖലകളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടനാട്ടില്‍ മൂന്നിടത്ത് പാടശേഖര ബണ്ടില്‍ മട വീണു. 450 ഏക്കര്‍ വരുന്ന കനകാശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലാണ് മടവീണ് വെള്ളം കയറിയത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന കുംടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഗതാഗതം ഭാഗികമായി നിര്‍ത്തലാക്കി. എടത്വ, ചെങ്ങന്നൂര്‍, മുഹമ്മ ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരുന്നതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. പ്രദേശത്ത് ബോട്ടുകൾ ഒരോ മണിക്കൂര്‍ ഇടവിട്ട് ഷട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഹരിപ്പാട് താലൂക്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.








