ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ ഉപദേഷ്ട്ടാവായ ഡോ. ജിതേന്ദ്ര നാഥ് ഗോസ്വാമി ഇനി ഇന്ത്യന്‍ പൗരനല്ല. കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ അന്തിമ ദേശീയ പൗരത്വ ബില്ലില്‍ നിന്ന് ജിതേന്ദ്ര നാഥ് ഗോസ്വാമിയുടെ കുടുംബത്തിന്റെ പേര് പുറത്തണ്. ചന്ദ്രയാന്‍ 1 ,2 എന്നിവയ്ക്ക് പുറമേ ഇന്ത്യയുടെ മംഗള്യാന് പ്രോഗ്രാമിലും പങ്കാളിയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത്. എന്‍ആര്‍സിയില്‍ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കാം എന്നാലും എന്റെ കുടുംബം അസമില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് ജോര്ഹാറ്റില് സ്ഥലവുമുണ്ടെന്ന് ഗോസ്വാമി പറഞ്ഞു. അസം നിയമസഭാ സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയുടെ സഹോദരനാണ് ഡോ. ഗോസ്വാമി.
”ഭാവിയില്‍ പ്രശ്നമുണ്ടായാല്‍, ഭൂമി രേഖകള്‍ കാണിച്ച് ഞങ്ങള്‍ എന്തെങ്കിലും ചെയ്യും ഞാന്‍ എന്റെ സഹോദരനോട് ഇതിനെക്കുറിച്ച് ഉപദേശം തേടിയിരുന്നു, ഞങ്ങള്‍ ഇപ്പോള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത് ഇവിടെ എനിക്ക് വോട്ടവകാശം ഉണ്ട്. അസമിലേക്ക് മടങ്ങാന്‍ എനിക്ക ഇനി പദ്ധതികളില്ലാത്തതിനാല്‍, ഇത് വലിയ പ്രശ്നമാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.