മഹാരാജാസ് കോളേജിലെ ഓണാഘോഷ പരിപാടിക്ക് ഓർഡർ ചെയ്ത അത്ര അളവ് ഭക്ഷണം ലഭിച്ചില്ലെന്ന കാരണത്താൽ കലൂർ എസ് ആർ എം റോഡിലുള്ള കൊതിയൻസ് വനിത ഹോട്ടൽ തല്ലിതകർത്തെന്ന വാർത്ത തെറ്റെന്ന് എസ് എഫ് ഐ ജില്ലാ കമ്മറ്റി സെക്രട്ടറി ഫാക്ട് ഇൻക്വസ്റ്റിനോട് പറഞ്ഞു. ഫിസിക്സ് ഡിപാർട്ട്മെൻറ് വിദ്യാർഥികളാണ് പ്രതിഷേധിച്ചതെന്നും എസ് എഫ് ഐക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറി പറയുന്നു. പോലീസ് ഇടപെട്ട് കുട്ടികൾക്ക് നഷ്ട പരിഹാരം മേടിച്ച് നൽകി പരാതി ഒത്തു തീർപ്പാക്കിയതായും അദ്ദേഹം അറിയിച്ചു.
എന്നാൽ ഈ വാദം വനിത ഹോട്ടലുടമ പൂർണമായും നിഷേധിച്ചു. എസ് എഫ് ഐയുടെ പേരിൽ ഭീഷണിപ്പെടുത്തിയതായും ഗുണ്ടായിസത്തിലൂടെ തുക തട്ടിയെടുക്കുകയായിരുന്നെന്നും അവർ പറയുന്നു.
വിദ്യാർഥികൾ ക്ഷമാപണം നടത്തി കേസ് ഒത്തു തീർപ്പായതായും കേസിൽ നേരിട്ട് ഇടപെട്ടിടില്ല എന്നും ടൌൺ എസ് ഐ പറയുന്നു.