ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ് വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയ ശേഷം പണം തട്ടിയെടുക്കുന്ന ജോക്കര്‍ മാല്‍വെയര്‍ സൈബര്‍ ലോകത്തിന് വന്‍ ഭീക്ഷണിയായിരിക്കുകയാണ്. ഈ മാല്‍വെയര്‍ ബാധിച്ച ഇരുപത്തിനാല് ആന്‍ഡ്രോയിഡ് ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 4,72,000 ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളാണ് ജോക്കര്‍ മാല്‍വെയര്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ ബാധിച്ച ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയതെങ്കിലും ഭീതിയില്‍ നിന്നും ടെക്ക് ലോകം മുക്തമായിട്ടില്ല. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ചൈന, ഈജിപ്റ്റ്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാന്‍മര്‍, നെതര്‍ലാന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് മാല്‍വെയര്‍ ബാധിച്ചിരിക്കുന്നത്.
എഡ്വക്കേറ്റ് വാള്‍പേപ്പര്‍, ഏജ് ഫെയ്സ്, ഓള്‍ട്ടര്‍ മെസ്സേജ്, ആന്റി വൈറസ് സെക്യൂരിറ്റി -സെക്യൂരിറ്റി സ്‌കാന്‍, ബീച്ച് ക്യാമറ, ബോര്‍ഡ് പിക്കച്ചര്‍ എഡിറ്റിംഗ്, സര്‍ട്ടെയ്ന്‍ വാള്‍പേപ്പര്‍, ക്ലൈമറ്റ് എസ്എംഎസ്, കൊളേറ്റ് ഫേയ്സ് സ്‌കാനര്‍, ക്യൂട്ട് ക്യാമറ, ഡാസില്‍ വാള്‍പേപ്പര്‍, ഡിക്ലെയര്‍ വാള്‍പേപ്പര്‍, ഡിസ്പ്ലേ ക്യാമറ, ഗ്രെയ്റ്റ് വിപിഎന്‍, ഹ്യൂമര്‍ ക്യാമറ, ഇഗ്‌നൈറ്റ് ക്ലീന്‍, ലീഫ് ഫെയ്സ് സ്‌കാനര്‍, മിനി ക്യാമറ, പ്രിന്റ് പ്ലാന്‍ സ്‌കാന്‍, റാപിഡ് ഫെയ്സ് സ്‌കാനര്‍, റിവാര്‍ഡ് ക്ലീന്‍, റഡി എസ്എംഎസ്, സോബി ക്യാമറ, സ്പാര്‍ക്ക് വോള്‍പേപ്പര്‍ എന്നിവയാണ് മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍.