ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടി; ഞെട്ടിക്കുന്ന പദ്ധതിയുമായി തായ്‌ലാൻ്റ്

സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചായിരിക്കുകയാണ് തായ്‌ലാൻ്റിൻ്റെ ഈ പുതിയ പദ്ധതി.
ഒരു വീട്ടിൽ ആറു കഞ്ചാവ് ചെടിയെന്ന ഞെട്ടിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ്  തായ്‌ലാൻ്റ്. സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചായിരിക്കുകയാണ് തായ്‌ലാൻ്റിൻ്റെ ഈ പുതിയ പദ്ധതി. കഴിഞ്ഞ വര്‍ഷം മരുന്നു നിര്‍മ്മാണത്തിനും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗം തായ്‌ലാൻ്റ് നിയമ വിധേയമാക്കിയിരുന്നു.
അതിനു പിന്നാലെയാണ് മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കാന്‍ ഓരോ വീട്ടിലും ആറ് ചെടികള്‍ വീതം വളര്‍ത്താന്‍ അനുമതി നല്‍കുന്ന കരടു നിയമത്തിലെ ശുപാര്‍ശ. എന്നാല്‍, ഇതു വലിക്കാന്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. അങ്ങനെ ചെയ്താൽ തക്ക ശിക്ഷയും ലഭിക്കും. ഭരണ മുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടിയാണ്  കഞ്ചാവ് ചെടി വളർത്തുന്നത് സംബന്ധിച്ച നിയമം ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Content Highlights: Thailand plans to grow up marijuana plants in each house.