മലപ്പുറത്ത് വിദ്യാർഥിയുടെ തട്ടിക്കൊണ്ടു പോകൽ കഥ; 40 പേർക്കെതിരെ കേസ്

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് നുണക്കഥ ചമച്ചതെന്ന് വിദ്യാർഥി പറഞ്ഞു

മലപ്പുറത്ത് വിദ്യാർത്ഥിയെ  തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തിൽ പ്രതി ചുമത്തിയ രണ്ടു പേരെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടം. എന്നാൽ സംഭവം നുണക്കഥയാണെന്ന് പിന്നീട് തെളിഞ്ഞു. സംഭവം പതിനാലുകാരനായ വിദ്യാർത്ഥി കളളം പറഞ്ഞതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷയിൽ മാർക്ക് കുറയുമെന്ന് ഭയന്നാണ് കുട്ടി നുണക്കഥ സൃഷ്ടിച്ചതെന്ന് സമ്മതിച്ചു.

നിരപരാധികളായ കൊണ്ടോട്ടി  കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവരാണ് തട്ടിക്കൊണ്ടുപോകലിന് പ്രതികളായത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പോലീസ് വിളിച്ച അടിസ്ഥാനത്തിൽ ഇരകള്‍ കുട്ടിയുടെ സ്വദേശമായ ഓമാനൂർ വെച്ച് പോലീസ് അവരെ തടഞ്ഞു വെച്ഛ് അതി ക്രൂരമായ രീതിയിൽ മർദിച്ചത്. ഇരകളെ രക്തം ഛർദ്ദിക്കുന്നവരെ തലക്കും വയറിനുമായി വരുന്നവർ മാറി മാറി മർദ്ദിക്കുകയായിരുന്നു.നിരപരാധികളാണെന്ന് തിരിച്ചറിഞ്ഞ് തടയാൻ  വന്നവരെയും നാട്ടുകാർ അക്രമിച്ചതായി യുവാക്കൾ പറഞ്ഞു.

ഉന്നത പോലീസ് സംഘം വന്നതിനു ശേഷവും ഇരകളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായ ഇവരെ ആംബുലൻസിൽ പോലും ഹോസ്പിറ്റൽ കൊണ്ട് പോവാൻ സമ്മതിക്കാതെ പോലീസ് ജീപ്പിൽ തന്നെ കൊണ്ട് പോവണം എന്ന് നാട്ടുകാർ പ്രതിഷേധിച്ചു.

ഓമാനൂരിൽ സ്കൂളിൽ പോവാൻ ബസ് കാത്തുനിന്ന വിദ്യാർഥിയാണ് തന്നെ കൈകൾ. കയറുകൊണ്ട് ബന്ധിച്ച് കാറിൽ തട്ടികൊണ്ടുപോവാൻ ശ്രമിച്ചെന്നും താൻ  ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിച്ചത്.ആ സമയം ഓമാനൂർ വഴി കടന്നു പോയ കാറും സി.സി.ടി.വി പരിശോധിച്ചപ്പോൾ വിദ്യാർഥി കാണിച്ചു കൊടുത്തു. പോലീസിന്റെ നിർദേശപ്രകാരം വാഴക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വരും വഴി നാട്ടുകാർ തടയുകയായിരുന്നു. ഇതേ യുവാക്കളാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥി ആവർത്തിച്ചതോടെ നാട്ടുകാർ അക്രമിക്കുകയായിരുന്നു. നിരപരാധിയായ ഇരുവരെയും അതി ക്രൂരമായിയാണ് നാട്ടുകാർ മർദ്ദിച്ചത്.

Content Highlights: Fake kidnapping story; two men lynched by mob in Malappuram.