സാധാരണയായി വയറ്റിലുണ്ടാകുന്ന അൾസർ സംബന്ധമായ പ്രശങ്ങൾക്കും മറ്റും ഉപയോഗിച്ച് വരുന്ന റാനിറ്റിഡിൻ ഗുളികകൾ വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് ഖത്തർ. അര്‍ബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിന്‍, സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിന്‍ ഗുളികകളില്‍ ഉള്ളതിനാണ് പൊതു, സ്വകാര്യ ഫാര്‍മസികളില്‍ നിന്നും ഈ മരുന്ന് പിന്‍വലിച്ചത്.
ആമാശയത്തിലെയും കുടലിലെയും അൾസർ ചികിത്സയ്ക്കും ആമാശയ ആസിഡ് കൂടിയതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന വയറ്റിലെയും തൊണ്ടയിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തടയുന്നതിനുമാണ് റാനിറ്റിഡിൻ ഉപയോഗിക്കുന്നത്.
യുഎസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി എന്നിവരുടെ പ്രാഥമിക പരിശോധനയിലാണ് ചെറിയ തോതില്‍ നിട്രോ സോഡിമെതിലാമിന്‍ ഈ മരുന്നുകളിൽ അടങ്ങിയതായി കണ്ടെത്തിയത്.