കൊവിഡ് പ്രതിരോധ മരുന്നിന് 2 കോടി സഹായ ധനം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

ദോഹ: ലോകമെമ്പാടും ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അടക്കമുള്ള മരുന്നുകള്‍ക്ക് കൊവിഡ് പ്രതിരോധ സാധുത തേടുന്നതിനിടെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്കായി സഹായ ധനം പ്രഖ്യാപിച്ച് ഖത്തര്‍. രണ്ട് കോടി (20 മില്ല്യണ്‍) രൂപയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ദാനി പ്രഖ്യാപിച്ചത്. ലണ്ടനില്‍ നടക്കുന്ന ലോക വാക്‌സിന്‍ ഉച്ചക്കോടിക്കിടെയായിരുന്നു പ്രഖ്യാപനം.

വരുംതലമുറകളെ പകര്‍ച്ചവ്യാധി രഹിതമാക്കി മാറ്റുന്നതിനുള്ള ലക്ഷ്യം മുന്നില്‍ കണ്ടാണ് ലണ്ടനില്‍ ആഗോള വാക്‌സിന്‍ ഉച്ചകോടി സംഘടിപ്പിച്ചത്. 740 കോടി ഡോളറാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

20ലധികം രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ കൊവിഡ് കാലത്ത് അടിയന്തിര മെഡിക്കല്‍ സഹായം എത്തിച്ചത്. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം രക്ഷിക്കാനും കൊവിഡ് പ്രതിരോധത്തിനുമായി ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

Content Highlight: Qatar declares 2 crores support fund for finding Covid Medicine