ചൈനയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 36 മരണം

ചൈനയിലെ ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിൽ ഇന്നലയാണ് അപകടെമുണ്ടായത്.

ചൈനയിൽ ബസ് ഓടിക്കൊണ്ടിരിക്കെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് 36 പേർ മരിച്ചു. ചൈനയിലെ ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിൽ ഇന്നലയാണ് അപകടമുണ്ടായത്. അപകടത്തിൽ 30 ഓളം പേർക്ക് ഗുരുതരമായ പരിക്കേറ്റു. 

ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ട്രക്കിലിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ ബസ്സിൽ 69 പേരാണ് ഉണ്ടായിരുന്നത്. ചൈനയിൽ വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: 36 killed in bus and truck collision in China.