ഭീകരര്‍ക്ക് പാകിസ്ഥാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങൾ

കാര്‍നേജ് എന്‍ഡോവ്മെന്റ് ഫോര്‍ ഇന്‍ര്‍നാഷണല്‍ പീസ് സെമിനാറിലെ
ഭീകരര്‍ക്ക് പാകിസ്ഥാന്‍ എല്ലാവിധ സഹായങ്ങളും ന ല്‍കുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങൾ

ഭീകരര്‍ക്ക് പാകിസ്ഥാൻ എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്നും ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച്‌ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നുവെന്നുമുള്ള ആശങ്ക അറിയിച്ച് ലോകരാഷ്ട്രങ്ങൾ. കാര്‍നേജ് എന്‍ഡോവ്മെന്റ് ഫോര്‍ ഇന്‍ര്‍നാഷണല്‍ പീസ് സെമിനാറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെ ഇന്തോ-പെസഫിക് മേഖലയുടെ പ്രതിരോധവിഭാഗം അസി. സെക്രട്ടറി റാന്‍ഡാല്‍ ഷ്രിവറാണ് ഈ വിവരം പങ്കുവച്ചത്. നിരവധി രാജ്യങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിൽ ചൈനയ്ക്ക് പ്രത്യേക താൽപര്യമൊന്നുമില്ലെന്നും രാജ്യാന്തര ബന്ധങ്ങളുടെ പേരിൽ മാത്രമാണ് ഇടപെടുന്നതെന്നും  ഷ്രിവര്‍ വ്യക്തമാക്കി. പാകിസ്ഥാനുമായി ചൈനയ്ക്ക് വര്‍ഷങ്ങളായുള്ള വ്യാപാര-പ്രതിരോധ ബന്ധമാണുള്ളതെന്നും ഇന്ത്യയുമായി വ്യാപാര മത്സരമുള്ളതുകൊണ്ടാണ് അന്താരാഷ്യ വേദിയില്‍ അവര്‍ പാകിസ്ഥാന് വേണ്ടി വിഷയം ചര്‍ച്ചക്കിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Content Highlights: World Countries express the concern over Pakistan’s aid to terrorists